ക്രിസ്മസ്പുതുവത്സര ദിനങ്ങളില്‍ കുടിച്ച് മദിച്ച് കേരളം ; മദ്യവില്‍പ്പന കുത്തനെ വര്‍ദ്ധിച്ചു

തിരുവനന്തപുരം: ക്രിസ്മസ്പുതുവത്സര ദിനങ്ങളില്‍ സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ വന്‍വര്‍ധന. 480.14 കോടി രൂപയുടെ മദ്യമാണ് ക്രിസ്മസ്പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ബെവ്‌കോ വിറ്റഴിച്ചത്.

മുന്‍ വര്‍ഷം 402.35 കോടി ആയിരുന്ന സ്ഥാനത്തു നിന്നാണ് കുത്തനെ വിലവര്‍ധനവുണ്ടായിരിക്കുന്നത്. പുതുവത്സര ദിനത്തില്‍ ഉച്ചവരെയുള്ള കണക്കുകളാണിത്.

ക്രിസ്മസിന് മാത്രം മലയാളി കുടിച്ചത് 313.63 കോടി രൂപയുടെ മദ്യമായിരുന്നു. ക്രിസ്മസ് ദിനത്തിനു തലേന്നുള്ള മൂന്നു ദിവസത്തെ കണക്കു പ്രകാരമായിരുന്നു ഇത്.

ക്രിസ്മസിനു തൊട്ടുമുന്നത്തെ ദിവസം മാത്രം 157.05 കോടി രൂപയുടെ മദ്യം ബെവ്‌കോ വിറ്റഴിച്ചെന്നാണ് കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *