ക്രിമിനലുകളുടെ വിളയാട്ടമാണ് മലയാള സിനിമയിലെന്ന് ജി സുധാകരന്‍

കൊച്ചി: മലയാള സിനിമാ മേഖലയ്ക്കുനേരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍. ക്രിമിനലുകളുടെ വിളയാട്ടമാണ് മലയാള സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ജി സുധാകരന്‍ വിമര്‍ശിച്ചു.

എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല നടീനടന്മാരും വലിയ ക്രിമിനലുകളാണെന്നും, കഥ എഴുതുന്നത് മുതല്‍ സ്വന്തമായി അഭിനയിച്ച് സ്വന്തം തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് വരെയുള്ള തരത്തിലേക്കെത്തി ഇപ്പോള്‍ മലയാള സിനിമയിലെ കാര്യങ്ങളെന്നും അദ്ദേഹം തുറന്നടിച്ചു.

സാരംഗ കള്‍ച്ചറല്‍ ഫോറത്തിന്റെ ചടങ്ങില്‍ വെച്ചായിരുന്നു മന്ത്രി അഭിപ്രായപ്രകടനം നടത്തിയത്. ചടങ്ങില്‍ നടി മഞ്ജുവാര്യര്‍ക്ക് സാരംഗയുടെ ഉപഹാരം മന്ത്രി സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *