മലപ്പുറം: മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തത് സംബന്ധിച്ച് റഷീദലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളുമായി ചര്‍ച്ച ചെയ്തതായി സമസ്ത. ചര്‍ച്ചയില്‍ സമസ്തയുടെ ആശയാദര്‍ശങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്നവരും അതിന്‌വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരുമാണെന്നും തങ്ങളുടെ പിതാക്കളും, പിതാമഹന്‍മാരും.
നടന്ന് വന്ന വഴിയില്‍ നിന്ന് ഞങ്ങള്‍ക്ക് യാതൊരു വ്യതിയാനവും ഉണ്ടാവുകയില്ലെന്നും അവര്‍ വ്യക്തമാക്കി. പാണക്കാട് കുടുംബത്തോട് സമസ്തയും അതിന്റെ നേതാക്കളും പ്രവര്‍ത്തകരും കാണിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹാദരവുകള്‍ അവര്‍ ഉള്‍കൊള്ളുന്നവരും അക്കാര്യത്തില്‍ കൃതജ്ഞത ഉള്ളവരുമാണ് എന്നവര്‍ വ്യക്തമാക്കി. എന്നാല്‍ കൂരിയാട് നടന്ന മുജാഹിദ് സമ്മേളനത്തില്‍ അവരിരുവരും പങ്കെടുത്തത് സമസ്ത നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വളരെ വേദന ഉണ്ടാക്കിയത് ഉള്‍ക്കൊള്ളുന്നതായും അവര്‍ അറിയിച്ചു.
ഭാവിയില്‍ സമസ്ത നേതൃത്വവുമായി കൂടിയാലോചിച്ചു മാത്രം ഇത്തരം കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുമെന്നും അവര്‍ അറിയിച്ചു. പാണക്കാട്് ഹൈദരലി ശിഹാബ് തങ്ങള്‍, ജിഫ്‌രി മുത്തുക്കോയ തങ്ങള്‍,് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം ടി അബ്ദുല്ല മുസ്‌ലിയാര്‍, ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്, പി കെ കുഞ്ഞാലിക്കുട്ടി, ജബ്ബാര്‍ഹാജി പങ്കെടുത്തു. ഇത് സംബന്ധമായ സോഷ്യല്‍ മീഡിയയിലും മറ്റും വരുന്ന വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് നേതാക്കള്‍ നിര്‍ദ്ദേശിച്ചു.
