ജനറല്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച സംഭവം അന്വേഷിക്കുമെന്ന് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം:  ജനറല്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച സംഭവം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറോട് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഡോക്ടര്‍മാരുടെ ബന്ദിനിടെയാണ് രോഗിക്ക് ചികിത്സ നിഷേധിച്ചത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗിയെ പരിശോധിക്കുന്ന ഡോക്ടറെ നിര്‍ബന്ധിച്ച് സമരത്തിനിറക്കുകയായിരുന്നു. പനിപിടിച്ച് അവശയായ രോഗി കരഞ്ഞുപറഞ്ഞിട്ടും ഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ കൂട്ടാക്കിയില്ല.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആണ് രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *