ഇന്ത്യയില്‍ നിര്‍മിച്ച പ്രഥമ ബിഎസ്6 കാര്‍ മെഴ്‌സിഡീസ് വിപണിയിലിറക്കി

കൊച്ചി : രാജ്യത്ത് 2020ല്‍ നിലവില്‍ വരുന്ന ബിഎസ്6 മലിനീകരണ നിയന്ത്രണച്ചടങ്ങുകള്‍ക്കനുസൃതമായ ആദ്യ ഇന്ത്യന്‍ നിര്‍മിത കാറായ എസ്‌ക്ലാസ് സെഡാന്‍ മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ വിപണിയിലിറക്കി. ബിഎസ്4 ഇന്ധനവും ബിഎസ്6 കാറില്‍ ഉപയോഗിക്കാവുന്നതാണ്.

 

 

 

ബിഎസ്6 വാഹനങ്ങളില്‍ യഥാക്രമം നൈട്രജന്‍ ഓക്‌സൈഡിന്റെയും പര്‍ടിക്കുലേറ്റ് മാറ്ററിന്റേയും (ഖര, ദ്രവ മാലിന്യങ്ങള്‍) അംശം ബിഎസ്4 വാഹനങ്ങളെ അപേക്ഷിച്ച് യഥാക്രമം 68 ശതമാനവും 82 ശതമാനവും കുറവായിരിക്കും.

 

 

നൈട്രജന്‍ ഓക്‌സൈഡ് കാര്യമായ തോതില്‍ കുറയുമെന്നതിനാല്‍ ബിസ്6 വരുന്നതോടെ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ തമ്മില്‍ കാര്യമായ വ്യത്യാസമില്ലാതെയാവും. ഈ വര്‍ഷം മെഴ്‌സിഡീസ്‌ബെന്‍സ് ഇന്ത്യ വിപണിയിലിറക്കുന്നു. മെഴ്‌സിഡീസ്‌മേബാക്ക് എസ് 560ല്‍ ബിഎസ്6 പെട്രോള്‍ എഞ്ചിനും പുതിയ എസ്‌ക്ലാസില്‍ ബിഎസ്6 ഡീസല്‍ എഞ്ചിനുമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *