ഗൗരി നേഹയുടെ ആത്മഹത്യ; തെറ്റ് സമ്മതിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ്

കൊല്ലം: ഗൗരി നേഹയുടെ ആത്മഹത്യയില്‍ തെറ്റ് സമ്മതിച്ച് ട്രിനിറ്റി സ്‌കൂള്‍ മാനേജ്‌മെന്റ് ഗൗരി നേഹയുടെ ആത്മഹത്യയില്‍ ഉത്തരവാദികളായ അധ്യാപികമാരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത നടപടി തെറ്റെന്നും സ്‌കൂള്‍ സമ്മതിച്ചു. സ്വയം വിരമിക്കുന്നുവെന്ന് കാണിച്ച് പ്രിന്‍സിപ്പല്‍ കത്ത് നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാണിച്ച് ഡിഡിഇയ്ക്ക് കത്ത് നല്‍കിയതായും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് കഴിഞ്ഞദിവസം പ്രിന്‍സിപ്പള്‍ രാജിവെച്ചിരുന്നു. ഗൗരി നേഹ കേസിലെ പ്രതികളായ അധ്യാപികമാരെ തിരിച്ചെടുത്തതിനാണ് നടപടി. അധ്യാപികമാരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്തത് തെറ്റെന്ന് മാനേജ്‌മെന്റ് ചൂണ്ടികാണിച്ചിരുന്നു.ഇത് സംബന്ധിച്ച് അധ്യാപികമാര്‍ക്കും മാനേജ്‌മെന്റ് താക്കീത് നല്‍കിയിരുന്നു.

ഗൗരി നേഹയുടെ മരണത്തിനുത്തരവാദികളെന്ന് ആരോപണത്തിന് വിധേയരായ അധ്യാപികമാരെ സ്‌കൂളില്‍ പൂക്കള്‍ നല്‍കിയും കേക്ക് മുറിച്ചും സസ്പന്‍ഷന്‍ പിന്‍വലിച്ച് സ്‌കൂളിലേക്ക് സ്വാഗതം ചെയ്തത് ഏറെ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *