രാജ്യം ഭീഷണിയില്‍ ; ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തയ്യാറാകുന്നത് 300 തീവ്രവാദികള്‍

ജമ്മു: നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ 300 തീവ്രവാദികള്‍ തയ്യാറാകുന്നതായി മിലിറ്ററി വൃത്തങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പ്. ജമ്മു-കശ്മീരില്‍ ഉണ്ടാവുന്ന ഒരോ ആക്രമണങ്ങള്‍ക്ക് പിന്നിലും പാക്കിസ്ഥാന്‍ സൈന്യത്തിന് പങ്കുണ്ടെന്നും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ദക്ഷിണമേഖലയില്‍ 185 നും 220 നും ഇടക്ക് തീവ്രവാദികളാണ് തയ്യാറായി നില്‍ക്കുന്നതായും, പീര്‍പാഞ്ചാലിന് വടക്ക് ഇത്രത്തോളം തന്നെ തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കൂടാതെ നിയന്ത്രണരേഖ കടന്നുള്ള ആക്രമണം വളരെ സങ്കീര്‍ണമാണെന്നും, അതിന് സാധ്യതയില്ലെന്നും, യുദ്ധ തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചതിന് ശേഷമായരിക്കും ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള നീക്കം ഉണ്ടാവുകയുള്ളൂവെന്നും, ലഫ്റ്റനന്റ് ജനറല്‍ ദേവരാജ് അന്‍പു പറഞ്ഞു.

ഇന്ത്യയുടെ തിരിച്ചടിയില്‍ 192 പാക്ക് സൈനികര്‍ മരിച്ചതായും പറഞ്ഞ അദേഹം, ആറോ ഏഴോ സൈനികര്‍ മാത്രം കൊല്ലപ്പെട്ടതായാണ് പാക്ക് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതെങ്കിലും കണക്ക് അതിലും എത്രയോ കൂടുതലാണെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *