വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകന്‍റെ വീടിനു നേരെ വീണ്ടും ആക്രമണം

കോഴിക്കോട്: വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ആക്രമണം. വടകര ചേറോടാണ് ആര്‍എംപി പ്രവര്‍ത്തകന്‍റെ വീടിനു നേരെ കല്ലെറുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ആക്രമണത്തില്‍ വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

കഴിഞ്ഞ ദിവസവും ഒഞ്ചിയത്തും ഏറാമലയിലും ആര്‍എംപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. ആക്രമണത്തില്‍ ആര്‍എംപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *