തൃശൂര്‍: സി.പി.എം സംഘടനാ റിപ്പോര്‍ട്ടില്‍ സി.പി.ഐയ്ക്കെതിരെ രൂക്ഷവിമര്‍ശനം. തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചത് തെറ്റാണെന്ന് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. സി.പി.ഐയുടെ നിലപാടുകള്‍ മുന്നണിയിലും സര്‍ക്കാരിലും ഭിന്നതയുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നു. സി.പി.ഐ നിലപാടുകള്‍ മുന്നണിയെ ദുര്‍ബലമാക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പോലീസിനെതിരെയും റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനമുണ്ട്. ഭരണം മാറിയിട്ടും പോലീസിനെ മാറ്റാനായില്ല. പോലീസില്‍ പല താല്‍പ്പര്യക്കാരുണ്ടെന്നും വിമര്‍ശന രൂപേണ റിപ്പോര്‍ട്ട് പറയുന്നു. ഇത്തരക്കാരുടെ ഇടപെടലുകളാണ് സര്‍ക്കാരിന് മോശം പ്രതിച്ഛായയുണ്ടാക്കുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
