കര്‍ണ്ണാടക പ്രചരണത്തില്‍ അമിത് ഷായുടെ മിമിക്രി

ബെംഗളൂരു: കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ ശബ്ദം അനുകരിച്ച്‌ ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാ. ബിദാരിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അമിത് ഷാ രാഹുലിന്‍റെ ശരീര ഭാഷയും ശബ്ദവും അനുകരിച്ചത്.

നേരത്തെ രാഹുല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് നേര നടത്തിയ ആരോപണങ്ങളും ഷാ ചോദ്യം ചെയ്തു. രാഹുല്‍ ബാബ എന്ന അതിസംബോധനയോടെയാണ് അമിത് ഷാ പ്രസംഗം ആരംഭിച്ചത്. മോദി നാല് വര്‍ഷമാ‍യി എന്ത് ചെയ്തു എന്ന രാഹുലിന്‍റെ ചോദ്യവും രാഹുലിനെ അനുകരിച്ച്‌ ഷാ പ്രസംഗത്തില്‍ പറഞ്ഞു.

മോദി എന്ത് ചെയ്തു എന്ന് ചോദിക്കുന്ന താങ്കള്‍ കോണ്‍ഗ്രസ് ഭരണത്തില്‍ എന്ത് ചെയ്തു എന്നു കൂടി പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പും തുടര്‍ന്ന് പുറത്തു വന്ന കേസുകളുടെയും പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലികളില്‍ മോദി ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *