കണ്ടെയ്നര്‍ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേയ്ക്ക് മറിഞ്ഞ് മൂന്ന് മരണം

മലപ്പുറം : കണ്ടെയ്നര്‍ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേയ്ക്ക് മറിഞ്ഞ് മൂന്ന് മരണം. കോഴിക്കോടു നിന്നും വളാഞ്ചേരിയിലേയ്ക്ക് വരികയായിരുന്ന കണ്ടെയ്നര്‍ ലോറിയാണ് എതിര്‍ ദിശയില്‍ വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേയ്ക്ക് മറിഞ്ഞത്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായി തകര്‍ന്നു.

പോലീസും േഫയര്‍ഫോഴ്സും സ്ഥലത്തെത്തി ലോറി ഉയര്‍ത്തിയപ്പോഴേയ്ക്കും മൂവരും മരിച്ചിരുന്നു. ഒരു കുട്ടിയും സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *