കോട്ടയം: പൊന്തന്‍പുഴ വനഭൂമിക്കേസില് നടന്നത് വന്കുംഭകോണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേസ് പരാജയപ്പെട്ടതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണം. കേസില്‍ ബി.ജെ.പി കക്ഷി ചേരുമെന്നും അദ്ദേഹം പറഞ്ഞു. പൊന്തന്‍ പുഴ വനം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഴായിരം ഏക്കറോളം വരുന്ന വനം കുറ്റിക്കാടാണെന്ന് റിപ്പോര്‍ട്ട് നല്കിയ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ട് എതിര്‍കക്ഷികള്‍ക്ക് അനുകൂലമായി ഉള്ളതായിരുന്നു. ശാസ്ത്രജ്ഞന്മാരാണ് ഇത്തരം കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത്. അങ്ങനെയൊരു സംഘം ഇവിടെ പരിശോധന നടത്തിയിട്ടില്ല. ഇതൊരു റിസര്‍വ് ഫോറസ്റ്റാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്കിയിട്ടുാണെന്നും അദ്ദേഹം പറഞ്ഞു.
വനം സംബന്ധിച്ച കേസുകള്‍ നടത്തിക്കൊണ്ടിരുന്ന സുശീല ഭട്ട് എന്ന അഭിഭാഷകയെ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ ദുരൂഹതയുണ്ട്. നിരവധി ലോബികളുടെ സമ്മര്‍ദ്ദഫലമായാണ് ഇത് നടന്നത്. ഇതാണ് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണമായത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
