സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇ ശ്രീധരന്‍

കൊച്ചി : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇ ശ്രീധരന്‍പിള്ള. കേരളത്തിലെ ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് ഡി.എം.ആര്‍.സി പിന്‍മാറുന്നത് കടുത്ത നിരാശയോടെയെന്ന് ഇ.ശ്രീധരന്‍. പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ ഒന്നും ചെയ്യാത്തത് ഞെട്ടിച്ചെന്നും ശ്രീധരന്‍ തുറന്നടിച്ചു. ലൈറ്റ് മെട്രോയ്ക്കായി രണ്ട് ഓഫീസുകള്‍ വെറുതെ തുറന്നുവെച്ചു.

നാല് വര്‍ഷമായി പതിനാറ് ലക്ഷത്തോളം രൂപ വെറുതെ ചിലവാക്കുന്നു. ഇനി അത് തുടരാനാവില്ല. ഡി.എം.ആര്‍.സിക്ക് അതിനുള്ള സാന്പത്തിക ശേഷിയില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടത്തിപ്പിനായി പലതവണ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ലെന്ന് ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *