പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തണം : വനിതാദിനത്തില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി∙ പെണ്‍കുട്ടികള്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . പെണ്‍കുട്ടികള്‍ കുടുംബത്തിനോ രാജ്യത്തിനോ ഭാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . എത്രയോ മേഖലകളിലാണ് അവര്‍ നമ്മുടെ രാജ്യത്തിന് അഭിമാനം സമ്മാനിക്കുന്നത്. പെണ്‍കുട്ടികള്‍ മികവുകാട്ടുന്ന ഒട്ടേറെ മേഖലകളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജയ്പുരില്‍ ഒരു ചടങ്ങില്‍ സംബന്ധിക്കുമ്ബോഴാണു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയില്‍ ആണ്‍, പെണ്‍ വേര്‍തിരിവിനു ഒരു സ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ഇന്ത്യക്കാരും സമന്‍മാരാണെന്നാണു നമ്മുടെ നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആണ്‍കുട്ടികളെപ്പോലെ തന്നെ പെണ്‍കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്നും മോദി ആഹ്വാനം ചെയ്തു.ചരിത്രത്തില്‍ സ്വന്തമായി സ്ഥാനം നേടിയ ഒട്ടേറെ സ്ത്രീകളുണ്ടെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. അവര്‍ തലമുറകളായി പ്രചോദിപ്പിക്കുന്നവരാണ്.

Leave a Reply

Your email address will not be published. Required fields are marked *