സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയ്ക്കുള്ള മറുപടിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദങ്ങള്‍ക്ക് സര്‍ക്കാരിന്റെ മറുപടി.

സരിതയുടെ കത്തിനെ അടിസ്ഥാനമാക്കിയല്ല സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ രേഖകളും തെളിവുകളും കമ്മീഷന് മുന്നില്‍ എത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്ക് സരിതയുമായുള്ള ബന്ധം സുവ്യക്തമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *