പത്രപ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷിക്കും; സംസ്ഥാന ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ്; വന്‍ പരിഷ്‌കരണങ്ങളുമായി ബിപ്ലബ് ദേവ്

ന്യൂഡല്‍ഹി: ത്രിപുരയിലെ ബിജെപി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ മൂന്ന് നിര്‍ണായക തീരുമാനങ്ങള്‍. കഴിഞ്ഞ സര്‍ക്കാര്‍ ഭരണകാലത്ത് രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവങ്ങളുടെ അന്വേഷണം സിബിഐക്ക് കൈമാറും. ഇതിന് പുറമെ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം ഏഴാം ശമ്ബളക്കമ്മീഷന്‍ ശുപാര്‍ശകള്‍ അനുസരിച്ച്‌ മാറ്റം വരുത്താനുള്ള സാദ്ധ്യതകള്‍ പരിശോധിക്കും

ശന്തനു ഭൗമിക്, സുദീപ് ദത്ത ഭൗമിക് എന്നീ രണ്ട് മാധ്യമപ്രവര്‍ത്തകരാണ് ത്രിപുരയില്‍ അടുത്തിടെ കൊല്ലപ്പെട്ടത്. സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം ഉയരുകയും ചെയ്തു. കഴിഞ്ഞ നംവംബറില്‍ ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് സെക്കന്‍ഡ് ബറ്റാലിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വച്ചാണ് സുദീപ് ഭൗമിക് കൊല്ലപ്പെട്ടത്. സിപിഎം -ഐപിഎഫ്ടി സംഘര്‍ഷത്തിനിടെയാണ് ശന്തനു ഭൗമിക് കൊല്ലപ്പെട്ടത്.

നാലാം ശമ്ബളക്കമ്മീഷന്‍ പ്രകാരമാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്ബളം ലഭിക്കുന്നത്. ഏഴാം ശമ്ബളക്കമ്മീഷന്‍ നടപ്പാക്കുമെന്നത് ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

അഗര്‍ത്തല വിമാനത്താവളത്തിന് മഹാരാജാവിന്റെ പേര് നല്‍കണമെന്നത് ഗോത്രവിഭാഗങ്ങളുടെ വളരെക്കാലത്തെ ആവശ്യമുയര്‍ന്നിരുന്നു അതും പരിഗണിക്കും. ഉദ്യോഗസ്ഥര്‍ ജോലികള്‍ ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കണമെന്നും മുഖ്യമന്ത്രി ബിപ്ലവ് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *