മഹാരാഷ്ട്രയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ മാവോയിസ്റ്റുകളെന്ന് ബി.ജെ.പി എം.പി പൂനം മഹാജന്‍

മുംബൈ: മഹാരാഷ്ട്രയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ മാവോയിസ്റ്റുകളെന്ന് ബി.ജെ.പി എം.പി പൂനം മഹാജന്‍. അര്‍ബന്‍ മാവോയിസ്റ്റ് എന്നാണ് പൂനം മഹാജന്‍ മഹാരാഷ്ട്ര കര്‍ഷകരെ വിളിച്ചത്.

കര്‍ഷകര്‍ കമ്മ്യൂണിസ്റ്റുകളുടെ കൊടിപിടിച്ചിരിക്കുകയാണ്. നഗരത്തിലെ മാവോയിസ്റ്റുകള്‍ അവരെ ദുരുപയോഗം ചെയ്യുന്നു. ഇത് അര്‍ബന്‍ മാവോയിസമാണ്. മഹാരാഷ്ട്രയിലെ ആദിവാസികള്‍ അര്‍ബന്‍ മാവോയിസത്തിന്റെ പിടിയിലാണ്. പൂനെയാണ് ഇതിന്റെ കേന്ദ്രം എന്നും പൂനം പറഞ്ഞു.

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, വനാവകാശ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഈ മാസം ആറിനാണ് മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് കര്‍ഷക മാര്‍ച്ച്‌ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *