ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിെന്റ ജാമ്യപത്രത്തില്‍ വജ്രവ്യാപാരി നീരവ് മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്സിക്കും വായ്പ നല്‍കിയ ബാങ്കുകള്‍ക്ക് വായ്പ തുക തിരിച്ചു നല്‍കാമെന്ന് പി.എന്‍.ബി അറിയിച്ചു.
എന്നാല്‍, ഇൗ ബാങ്കുകളുെട ഭാഗത്തു നിന്ന് വഞ്ചനാപരമായ നടപടികള്‍ ഉണ്ടായെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയാല്‍ പണം പി.എന്‍.ബിക്ക് തിരികെ നല്‍കണമെന്ന വ്യവസ്ഥയും ബാങ്ക് മുന്നോട്ടുവച്ചിട്ടുണ്ട്. ഇൗ ആവശ്യം ബാങ്കുകള്‍ അംഗീകരിച്ചാല്‍ പി.എന്‍.ബി പണം നല്‍കുെമന്ന് അധികൃതര്‍ അറിയിച്ചു.
13,000 കോടിയുടെ ബാങ്ക് തട്ടിപ്പാണ് നീരവ് മോദി നടത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ ജാമ്യപത്രം ഉപയോഗിച്ച് നീരവ് മോദി മറ്റ് ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുകയായിരുന്നു. എസ്.ബി.െഎ, യൂണിയന്‍ ബാങ്ക്, യൂകോ ബാങ്ക്, അലഹാബാദ് ബാങ്ക് എന്നീ സര്‍ക്കാര്‍ ബാങ്കുകളില്‍ നിന്നാണ് നീരവ് മോദി വായ്പ സംഘടിപ്പിച്ചത്.
