ട്രംപുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ നല്‍കിയ പണം തിരിച്ച്‌ നല്‍കാമെന്ന് പോണ്‍ താരം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ വാങ്ങിയ തുക തിരിച്ച്‌ നല്‍കാന്‍ തയ്യാറാണെന്ന് പോണ്‍ താരം സ്റ്റോമി ഡാനിയല്‍സ് അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് സ്റ്റോമിയുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ ട്രംപുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. 1.3 കോടി ഡോളറാണ് കരാര്‍ പ്രകാരം സ്റ്റോമി ഡാനിയല്‍സിന് നല്‍കിയത്. ഈ തുക തിരിച്ചു നല്‍കാന്‍ തയ്യാറാണെന്നാണ് നടി ഇപ്പോള്‍ അവരുടെ അറ്റോര്‍ണി വഴി അറിയിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച കരാര്‍ പുറത്ത് വന്നതോടെ ട്രംപിന്റെ അറ്റോര്‍ണി ജനറല്‍ മിഷേല്‍ കോഹന്‍ സ്വന്തം കൈയില്‍ നിന്നാണ് പണം നല്‍കിയതെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം ട്രംപും കോഹാനും ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.

ട്രംപുമായി ബന്ധപ്പെട്ട സ്റ്റോമി ഡാനിയല്‍സിന്റെ കൈയിലുള്ള വീഡിയോ, ഫോട്ടോകള്‍, ടെക്സ്റ്റ് മെസേജുകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കാനോ മറ്റേതെങ്കിലും മാര്‍ഗത്തില്‍ ഉപയോഗിക്കാനോ പാടില്ലെന്നാണ് കരാറില്‍ പ്രധാനമായും പറയുന്നത്. പണം തിരിച്ച്‌ നല്‍കിയാല്‍ ഈ കരാര്‍ അസാധുവാകും. ഇങ്ങനെ സംഭവിച്ചാല്‍ ട്രംപിനെതിരെ പുറത്ത് പറയാതിരുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താനുള്ള നിയമക്കുരുക്ക് ഒഴിവാകും.

ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കിള്‍ കോഹനാണ് സ്റ്റോമിയുടെ അഭിഭാഷകന്‍ കീത്ത് ഡേവിസണെ സമീപിച്ച്‌ കരാര്‍ ഉണ്ടാക്കുകയും പകരമായി 130,000 ഡോളര്‍ നല്‍കുകയും ചെയ്തത്. കരാറില്‍ ട്രംപ് ഒപ്പിട്ടിട്ടില്ലെന്ന കാരണത്താല്‍ കരാര്‍ അസാധുവാണെന്ന് ചൂണ്ടിക്കാട്ടി ക്ലിഫോര്‍ഡ് കോടതിയെ സമീപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *