കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ അമ്മയ്ക്കു നല്കി വന്നിരുന്ന പോലീസ് സുരക്ഷ പിന്‍വലിച്ചു. സുരക്ഷയൊരുക്കാനെത്തിയ പോലീസുകാരോട് സഹകരിക്കാതെ ഇവര്‍ അപമര്യാദയായി പെരുമാറിയെന്നു ചൂണ്ടിക്കാട്ടി വനിതാ പോലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു സുരക്ഷ പിന്‍വലിച്ചത്.
സുരക്ഷയുടെ ഭാഗമായി രണ്ടു വനിതാ പോലീസുകാര്‍ 24 മണിക്കൂറും ഇവരുടെ കൂടെയുണ്ടായിരുന്നു. വീട്ടിലും ആശുപത്രിയിലും പുറത്തു പോകുന്നിടത്തുമെല്ലാം പോലീസുകാര്‍ കൂടെയുണ്ടായിരുന്നു. കോടനാട് പോലീസ് സ്റ്റേഷന് പരിധിയിലാണു വീടെങ്കിലും റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍നിന്നുള്ള വനിതാ പോലീസുകാരെ മാറിമാറി ഡ്യൂട്ടിക്കു നിയോഗിക്കുകയായിരുന്നു പതിവ്.
അമ്മയും മൂത്തമകളും തമ്മിലുണ്ടായ കലഹത്തില്‍ പോലീസുകാര്‍ക്കു പരിക്കു പറ്റിയ സംഭവം വരെയുണ്ടായിരുന്നു.
