പീസ് സ്കൂള്‍ എം.ഡി എം.എം. അക്ബറിനെതിരായ കേസില്‍ ന്യൂനപക്ഷ കമീഷന് ഡി.ജി.പിയില്‍നിന്നും റിപ്പോര്‍ട്ട് തേടി. കെ.കെ. കൊച്ചുമുഹമ്മദിെന്റ പരാതിയിലാണ് കമീഷന് റിപ്പോര്‍ട്ട് തേടിയത്. ന്യൂനപക്ഷ അംഗമായതിനാലാണ് അക്ബര്‍ മതസ്പര്‍ധയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് പരാതിയിലുണ്ട്.
ഇതേ കേസില്‍ മറ്റുള്ളവര്‍ക്ക് നല്കിയ നീതി അക്ബറിന് നിഷേധിക്കപ്പെട്ടുവെന്നും ഇക്കാര്യത്തില്‍ വിവേചനം ഉണ്ടായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. മതസ്പര്‍ധയുടെ പേരില്‍ കേരളത്തില്‍ എത്രപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എത്ര പേര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കണമെന്നും പരാതിയിലുണ്ട്. എന്നാല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതിന് സമയം നല്‍കണമെന്ന് ഡി.ജി.പിക്കുവേണ്ടി സിറ്റിങില്‍ ഹാജരായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മണികണ്ഠന് ആവശ്യപ്പെട്ടു. ഏപ്രില്‍ 17ന് നടക്കുന്ന സിറ്റിങില്‍ പരാതി വീണ്ടും പരിഗണിക്കും.
മൃതദേഹം അടക്കം ചെയ്യുന്നതിന് ജില്ല കലക്ടര്‍ സ്ഥലം കണ്ടെത്തികൊടുക്കണമെന്ന് ഫെലോഷിപ് ഒാഫ് ക്രിസ്ത്യന്‍ ചര്ച്ചസിെന്റ പരാതിയില്‍ കമീഷന് ഉത്തരവിട്ടു. ജില്ലയിലെ 25 സ്വതന്ത്ര ക്രിസ്ത്യന്‍ സഭകളുടെ കൂട്ടായ്മയാണ് ഫെലോഷിപ് ഒാഫ് ക്രിസ്ത്യന്‍ ചര്‍ച്ചസ്. മറ്റുസഭകള്‍ ഇക്കൂട്ടരെ ഉള്കൊള്ളാത്തതിനാല് ഇവര്‍ക്ക് മൃതദേഹം സംസ്കരിക്കുന്നതിന് സ്ഥലമില്ലാത്ത സാഹചര്യമുണ്ട്. ഇക്കാര്യം അധികൃതരെ അറിയിച്ചുവെങ്കിലും കൃത്യമായ നടപടി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് ന്യൂനപക്ഷ കമീഷനില്‍ പരാതി നല്‍കിയത്. അയ്യന്തോള്‍ കലക്ടറേറ്റ് ഹാളില്‍ നടന്ന സിറ്റിങില്‍ 49 കേസുകള്‍ പരിഗണിച്ചു. നാല് പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു.
