പേരറിവാളന്‍റെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ ശിക്ഷാവിധി തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രതി പേരറിവാളന്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഗൂഡാലോചനയില്‍ തനിക്ക് പങ്കില്ലെന്നും അതിനാല്‍ തനിക്കെതിരെ വിചാരണാക്കോടതി പുറപ്പെടുവിച്ച വിധി തള്ളണമെന്നുമായിരുന്നു പേരറിവാളന്‍റെ ആവശ്യം. ഇതിനെ എതിര്‍ത്തുകൊണ്ട് സി.ബി.ഐ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

രാജീവ് ഗാന്ധി വധക്കേസിലെ 16ാം പ്രതിയാണ് പേരറിവാളന്‍. ഇദ്ദേഹത്തിന്‍റെ കുറ്റസമ്മതമൊഴി തെറ്റായി രേഖപ്പെടുത്തിയതാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് പേരറിവളന്‍ ഹരജി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *