ടെലഫോണ്‍ എക്സ്ചേഞ്ച് അഴിമതി; ദയാനിധി മാരനെയും സഹോദരനെയും വെറുതെവിട്ടു

ന്യൂഡല്‍ഹി: ടെലിഫോണ്‍ എക്സ്ചേഞ്ച് അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരനെയും സഹോദരന്‍ കലാനിധി മാരനെയും സി.ബി.ഐ കോടതി വെറുതെവിട്ടു. പ്രത്യേക ജഡ്ജി നടരാജനാണ് മാരന്‍ സഹോദരന്‍മാരുള്‍പ്പടെ ഏഴ് പേരെ വെറുതെ വിട്ടത്. ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വീട്ടില്‍ അനധികൃതമായി ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ചതിന് 2013-ലാണ് സി.ബി.ഐ മാരനെതിരെ കേസെടുത്തത്. കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ ദയാനിധി മാരന്‍റെ ബോട്ട് ക്ലബ്ബിലെ വസതിയിലേക്ക് 323 ബി.എസ്.എന്‍.എല്‍ ലൈനുകള്‍ നിയമ വിരുദ്ധമായി വലിച്ചു. വസതിയില്‍ നിന്ന് ഈ ലൈനുകള്‍ രഹസ്യ കേബിള്‍ വഴി മാരന്‍ സഹോദരന്മാരുടെ നേതൃത്വത്തിലുള്ള സണ്‍ ടി.വി.യുടെ ഓഫീസിലേക്ക് മാറ്റി ടി.വി.യുടെ പ്രോഗാമുകള്‍ അപ്ലിങ്ക്് ചെയ്യാന്‍ ഉപയോഗിച്ചുവെന്നാണ് കേസ്.

2006-2007 വര്‍ഷങ്ങളിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 24371515 എന്ന ഒറ്റ നമ്ബറിലൂടെ മാത്രം സണ്‍ ടി.വി. ഒട്ടേറെ പ്രോഗാമുകള്‍ അപ് ലിങ്ക് ചെയ്തിരുന്നുവെന്ന് സി.ബി.ഐ. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *