ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍, ഫുല്പുര് ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തോല്‍വി അപ്രതീക്ഷിതമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പില്‍ ജനവിധി മാനിക്കുന്നു. ഇത്രയും വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ല. വന്‍ ഭൂരിപക്ഷത്തില്‍ പാര്‍ട്ടി നിലനിര്‍ത്തിയിരുന്ന മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കുമെന്നും യോഗി ആദിത്യനാഥ് പ്രതികരിച്ചു.
തെരഞ്ഞെടുപ്പില്‍ എസ്.പി^ ബി.എസ്.പി കൂട്ടുകെട്ടിനെ ചെറുതായി കണ്ടു. അമിത ആത്മവിശ്വാസ്വം പരാജയത്തിനു വഴിവെച്ചെന്നും യോഗി മാധ്യമങ്ങളോടു പറഞ്ഞു.
വിജയിച്ച സ്ഥാനാര്‍ഥികള്‍ക്ക് അഭിനന്ദങ്ങള്‍ അറിയിച്ച യോഗി ബി.എസ്.പി^ എസ്.പി ഒന്നിക്കുകയാണുണ്ടായതെന്നും ഇൗ സഖ്യം വികസനത്തിനു വേണ്ടിയല്ല പ്രവര്‍ത്തിക്കുകയെന്നും വിമര്‍ശിച്ചു.
