മൊബൈല്‍ പ്രണയം നടിച്ച്‌ പീഡനം; മണവാളന്‍ പ്രവീണ്‍ പിടിയില്‍; യുവതികളെ ഇയാള്‍ വലയില്‍ വീഴ്ത്തുന്നത് ഇങ്ങനെ

മലപ്പുറം: മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട യുവതികളെ പ്രണയം നടിച്ച്‌ വശത്താക്കി മാനഭംഗപ്പെടുത്തുകയും പണവും സ്വര്‍ണവുമായി മുങ്ങുകയും ചെയ്യുന്ന യുവാവ് പിടിയില്‍.

എറണാകുളം കുമ്ബളങ്ങി സ്വദേശി കുറുപ്പശേരി വീട്ടില്‍ പ്രവീണ്‍ ജോര്‍ജ് എന്ന മണവാളന്‍ പ്രവീണി (36)നെയാണ് നിലമ്ബൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. വണ്ടൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

വണ്ടൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി മാനഭംഗപ്പെടുത്തുകയും പിന്നീട് 15 പവന്‍ സ്വര്‍ണവുമായി കടന്നുകളയുകയുമായിരുന്നു പ്രതി.

മലപ്പുറം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി പന്ത്രണ്ടിലധികം യുവതികള്‍ ഇയാള്‍ക്കെതിരേ സമാന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

മിസ്ഡ് കോള്‍ വഴിയാണ് പ്രവീന്‍ സ്ത്രീകളെ പരിചയപ്പെടുന്നത്. പിന്നീട് ഇവരുടെ പേരില്‍ സിം കാര്‍ഡുകള്‍ സ്വന്തമാക്കും. ഇങ്ങനെ എടുപ്പിക്കുന്ന സിംകാര്‍ഡുകള്‍ ഉപയോഗിച്ചാണ് മറ്റു സ്ത്രീകളെ വലയില്‍ വീഴ്ത്തിയിരുന്നത്.

ഒരു നമ്ബറില്‍ നിന്നും രണ്ടു സ്ത്രീകളെ മാത്രമേ വിളിക്കുകയുളളൂവെന്നും മറ്റ് സ്ത്രീകള്‍ വിളിക്കുമ്ബോള്‍ ബിസി ആകാതിരിക്കാനാണ് ഈ തന്ത്രമെന്ന് പ്രവീണ്‍ പൊലീസിനോട് പറഞ്ഞു.

പരിചയപ്പെടുന്ന സ്ത്രീകള്‍ക്ക് ഫോട്ടോയോ വിലാസമോ നല്‍കാറില്ല. വാട്സ്‌ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കാറില്ല. ഇയാളെ സ്ഥിരം നീരീക്ഷിച്ചു വരികയായിരുന്നു അന്വേഷണ സംഘം.

ജില്ലാ പോലീസ് ചീഫ് ദേബേഷ്കുമാര്‍ ബെഹ്റയുടെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്‍, നിലമ്ബൂര്‍ ഇന്‍സ്പെക്ടര്‍ കെഎം ബിജു, എസ്‌ഐ സി പ്രദീപ്കുമാര്‍, എന്നിവരുള്‍പ്പെടുന്ന അന്വേഷണസംഘമാണ് പ്രവീണിനെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *