ടൂറിസ് കേന്ദ്രങ്ങളിലെ ബാറുകള്‍ ഇനി രാത്രി 12 വരെ

തിരുവനന്തപുരം: ടൂറിസ് കേന്ദ്രങ്ങളിലെ ബാറുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂടി നീട്ടും. ഇനി രാത്രി 12 വരെ തുറന്നിരിക്കും. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്. ഏപ്രില്‍ രണ്ട് മുതല്‍ പ്രാബല്യത്തിലാവും.

പാതയോര മദ്യഷാപ്പുകള്‍ക്കുള്ള ഇളവ് കള്ളുഷാപ്പുകള്‍ക്കും ബാധകമാക്കിയ സുപ്രീംകോടതി വിധി , കള്ള് വ്യസായത്തിന് പുതിയ ഉണര്‍വേകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഇതോടെ, കുറഞ്ഞത് 400 ഷാപ്പുകള്‍ വീണ്ടും തുറക്കാനാവും. ദേശീയപാതോയരത്തെ മദ്യഷാപ്പുകളുടെ ദൂരപരിധി നിര്‍ണയിച്ചുള്ള സുപ്രീംകോടതി വിധി നടപ്പായതോടെ 1000 ഓളം ഷാപ്പുകളാണ് നേരത്തേ പൂട്ടിയത്. പിന്നീട് നഗരസഭാ പരിധികളെ ഒഴിവാക്കിയപ്പോള്‍ ഇതില്‍ പകുതിയോളം തുറക്കാനായി. എക്‌സൈസിന്റെ കണക്കനുസരിച്ച് 3900 ത്തോളം കള്ള് ഷാപ്പുകളാണ് സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

വിദേശ നിര്‍മ്മിത വിദേശ മദ്യങ്ങള്‍ ഇനി മുതല്‍ ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ചില്ലറ വില്പനശാലകളിലൂടെയും വില്‍ക്കാന്‍ അനുമതി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ടോഡി ബോര്‍ഡ് നിലവില്‍ വരുന്നത് വരെയോ, അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്കോ കള്ളുഷാപ്പുകള്‍ നിലവിലെ രീതിയില്‍ വില്പന നടത്തും.

മദ്യം നിറയ്ക്കുന്നതിന് പ്‌ളാസ്റ്റിക് കുപ്പികള്‍ക്ക് നിയന്ത്രണം കൊണ്ടു വരും.ഘട്ടംഘട്ടമായി ഗ്‌ളാസ് കുപ്പികളില്‍ മദ്യം എത്തിക്കാന്‍ നിര്‍മ്മാണ കമ്ബനികള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *