തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. ധനകാര്യ കമ്മീഷന് ശിപാര്‍ശകള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്ന് വി.ഡി. സതീശനാണ് നോട്ടീസ് നല്‍കിയത്.
നികുതി വരുമാനമെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചതിനുശേഷം തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍ അധികഭാരം കെട്ടിവച്ചിരിക്കുകയാണെന്ന് സതീശന് പറഞ്ഞു. ഇതിനു മറുപടിയായാണ് മന്ത്രി തദ്ദേശ സ്ഥാപനങ്ങളില്‍ ഒരു സാമ്പത്തിക പ്രതിസന്ധിയില്ലെന്നും അറിയിച്ചത്.
മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
