മലപ്പുറം: വന്ധ്യതാ ചികിത്സാ രംഗത്ത് വിശ്വാസ്യതയുടെ പര്യായമായി മാറിയ കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ ആസ്റ്റര്‍ മിറക്കിള്‍ ഫെര്‍ട്ടിലിറ്റി സെന്ററിന് ദേശീയ തലത്തില്‍ സുവര്‍ണ്ണ നേട്ടം. ഇന്ത്യന്‍ ആരോഗ്യമേഖലയിലെ പരമോന്നത ബഹുമതികളിലൊന്നായ സിക്സ് സിഗ്മ ഹെല്‍ത്ത് കെയര്‍ എക്സലന്‍സ് അവാര്‍ഡില്‍ ഇന്ത്യയിലെ ഏറ്റവും വിശ്വസ്തമായ ഐ.വി.എഫ് സെന്ററിനുള്ള പുരസ്കാരം ആസ്റ്റര്‍ മിറക്കിള്‍ സ്വന്തമാക്കി. ഡല്‍ഹിയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ആസ്റ്റര്‍ മിറാക്കിള്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക് മേധാവി ഡോ. അശ്വതി കുമാരന് ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് (സി.എന്‍.എസ്) അഡ്മിറല്‍ കെ. ത്രിപാഠിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. രാജ്യത്തുടനീളമുള്ള 1900ലധികം അപേക്ഷകരില്‍ നിന്ന് സുതാര്യമായ സേവനം, അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍, ഉയര്‍ന്ന വിജയശതമാനം തുടങ്ങിയ ഘടകങ്ങളാണ് ആസ്റ്റര്‍ മിറക്കിളിനെ ഈ അവാര്‍ഡിന് അര്‍ഹമാക്കിയത്.
‘ഐ.വി.എഫ് ചികിത്സാരംഗത്ത് ഉയര്‍ന്ന നിലവാരത്തിലുള്ള നൂതന ചികിത്സാരീതികള്‍ ലഭ്യമാക്കുന്നതിനോടൊപ്പം തന്നെ, ഓരോ ദമ്പതികള്‍ക്കും തികച്ചും വ്യക്തിഗതവും സുതാര്യവുമായ പരിചരണം കരുതലോടെ ഉറപ്പാക്കാന്‍ ആസ്റ്റര്‍ മിറക്കിള്‍ എന്നും പ്രതിജ്ഞാബദ്ധമാണ്. ആയിരക്കണക്കിന് കുടുംബങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഈ ദേശീയ അംഗീകാരത്തിന് ഞങ്ങളെ അര്‍ഹരാക്കിയത്. വന്ധ്യതയുടെ വെല്ലുവിളികള്‍ നേരിടുന്ന ദമ്പതികള്‍ക്ക് മെച്ചപ്പെട്ട പരിചരണം നല്‍കാനുള്ള ഞങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഈ പുരസ്കാരം കൂടുതല്‍ കരുത്ത് പകരുന്നു.’ ഡോ. അശ്വതി കുമാരന് പറഞ്ഞു.
സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഡോ. അശ്വതി കുമാരന്റെ ചികിത്സാ വൈഭവവും ദീര്‍ഘവീക്ഷണവുമാണ് ഫെര്‍ട്ടിലിറ്റി സെന്ററിന്റെ ഈ നേട്ടത്തിന് പിന്‍ബലമായത്. അത്യാധുനിക എംബ്രിയോളജി ലാബ്, സങ്കീര്‍ണ്ണമായ കേസുകളില്‍ പോലും കൈവരിക്കുന്ന ഉയര്‍ന്ന വിജയശതമാനം ഓരോ ഘട്ടത്തിലും പുലര്‍ത്തുന്ന സുതാര്യത എന്നിവ ആസ്റ്റര്‍ മിറക്കിളിന്റെ മറ്റു പ്രത്യേകതകളാണ്. വന്ധ്യതയുടെ സങ്കീര്‍ണ്ണമായ പ്രതിസന്ധികളെ മറികടന്ന് ആയിരക്കണക്കിന് ദമ്പതികള്‍ക്ക് മാതാപിതാക്കളാകാനുള്ള ഭാഗ്യം നല്കിയ അനുഭവസമ്പത്ത് ഈ പുരസ്കാരത്തിന് മാറ്റുകൂട്ടുന്നു. വന്ധ്യതയുമായി ബന്ധപ്പെട്ടുള്ള സാമൂഹിക വിമുഖത മാറ്റുന്നതിനായി അവര്‍ നേതൃത്വം നല്കുന്ന അവബോധ പരിപാടികളും സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
