ന​ഴ്സുമാരുടെ ശന്പള പരിഷ്കരണം: അ​ന്തി​മ വി​ജ്ഞാ​പ​ന​മി​റ​ക്കു​ന്ന​തി​ന് സ്റ്റേ

കൊ​ച്ചി: ന​ഴ്സു​മാ​രു​ടെ ശ​ന്പ​ള പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​ര്‍ അ​ന്തി​മ വി​ജ്ഞാ​പ​ന​മി​റ​ക്കു​ന്ന​തി​ന് സ്റ്റേ. ​ഹൈ​ക്കോ​ട​തി​യാ​ണ് വി​ജ്ഞാ​പ​ന​മി​റ​ക്കു​ന്ന​ത് സ്റ്റേ ​ചെ​യ്തി​രി​ക്കു​ന്ന​ത്. ന​ഴ്സു​മാ​ര​ട​ക്ക​മു​ള​ള സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ശ​മ്ബ​ള പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച അ​വ​സാ​ന വി​ജ്ഞാ​പ​നം ഈ ​മാ​സം 31നു ​മു​ന്‍​പ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല​യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മാ​നേ​ജു​മെ​ന്‍റു​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി വി​ധി.

ശ​മ്ബ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യാ​ല്‍ ആ​ശു​പ​ത്രി​ക​ള്‍​ക്കു വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​കു​മെ​ന്നും രോ​ഗി​ക​ളു​ടെ ചി​കി​ത്സാ​ഭാ​രം കൂ​ടു​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ല്‍ കേ​സി​ല്‍ വാ​ദം തു​ട​രു​മെ​ന്നും വി​ജ്ഞാ​പ​നം ഇ​റ​ക്കു​ന്ന​ത് സ്റ്റേ ​ചെ​യ്യു​ന്ന​താ​യും കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

ശ​മ്ബ​ള​വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ട്ടു ന​ഴ്സു​മാ​ര്‍ സ​മ​രം പ്ര​ഖ്യാ​പി​ച്ച പ​ശ്ച​ത്ത​ല​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി വി​ഷ​യ​ത്തി​ല്‍ ഇ​ട​പ്പെ​ട്ട​ത്. യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​നാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഉ​ത്ത​ര​വ് മാ​ര്‍​ച്ച്‌ 31ന​കം ഇ​റ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​സോ​സി​യേ​ഷ​ന്‍ സ​മ​രം ഉ​പേ​ക്ഷി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *