നി​പ്പാ വൈ​റ​സ്: ക​ര്‍​ണാ​ട​ക​യി​ല്‍ മൂ​ന്ന് പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​നു പി​ന്നാ​ലെ ക​ര്‍​ണാ​ട​ക​യി​ലേ​ക്കും നി​പ്പാ വൈ​റ​സ് പ​ട​ര്‍​ന്ന​താ​യി സം​ശ​യം. ക​ര്‍​ണാ​ട​ക​യി​ലെ ഷി​മോ​ഗ​യി​ല്‍​നി​ന്നും കോ​ഴി​ക്കോ​ട്ട് എ​ത്തി​യ മൂ​ന്ന് പേ​ര്‍​ക്കാ​ണ് നി​പ്പാ വൈ​റ​സ് ബാ​ധ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ര​ക്ത സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​വ​ര്‍ കോ​ഴി​ക്കോ​ട് എ​ത്തി​യ​ത്. ഇതിനു പിന്നാലെ ഇ​വ​ര്‍​ക്ക് പ​നി വ​ന്ന​താ​ണ് സം​ശ​യ​ത്തി​ന് കാ​ര​ണം.

അ​തേ​സ​മ​യം കോ​ഴി​ക്കോ​ട്ട് ച​ങ്ങ​രോ​ത്തെ കി​ണ​റ്റി​ല്‍ ക​ണ്ട വ​വ്വാ​ലു​ക​ളി​ല്‍ വൈ​റ​സ് സാ​ന്നി​ധ്യ​മു​ണ്ടോ​യെ​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ഇ​ന്ന് സ്ഥി​രീ​ക​ര​ണ​മാ​വും. ഭോ​പ്പാ​ലി​ലെ ലാ​ബി​ലേ​ക്ക​യ​ച്ച വ​വ്വാ​ലു​ക​ളു​ടെ ര​ക്തപ​രി​ശോ​ധ​ന ഫ​ലം ഇ​ന്ന് ല​ഭി​ക്കും. നി​പ്പാ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട്ട് ഇ​ന്ന് സ​ര്‍​വ​ക​ക്ഷി​യോ​ഗം ചേ​രും.

Leave a Reply

Your email address will not be published. Required fields are marked *