കണ്ണൂര്‍: ഈ മാസം 29ന് കേരളത്തില്‍ മറ്റൊഴി നാഴിക കല്ല്. കണ്ണൂരില്‍ ആദ്യ വിമാനം ഈ മാസം 29ന് ഇറങ്ങും. സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപിത പദ്ധതിക്ക് അന്ന് യു ഡി എഫ് മന്ത്രിമാരെല്ലാം ഉണ്ടാവും കണ്ണൂരില്‍. പൂര്‍ത്തിയായ 400 മീറ്റര്‍ റണ്‍വേയില്‍ വിമാനമിറക്കി യു ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിത നേട്ടം പൂര്‍ത്തിയാക്കും. പരീക്ഷണ പറക്കലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ടെര്‍മിനല്‍ കെട്ടിടത്തിന്റെ പകുതിയിലേറെ പൂര്‍ത്തിയായിട്ടുണ്ട്. പാര്‍ക്കിംഗ് ബേയുടെ പ്രവൃത്തിയും തീരാറായിട്ടുണ്ട്. മട്ടന്നൂര്‍ മൂര്ക്കന് പറമ്പില്‍ രണ്ടായിരത്തോളം പേരാണ് തിരക്കിട്ട് ജോലി ചെയ്യുന്നത്. സെപ്തംബറില്‍ കാര്‍ഗോ വിമാന സര്‍വീസ് കണ്ണൂരില്‍ നിന്ന് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. 4000മീറ്റര്‍ സ്ഥലത്തേക്ക് വിമാനത്താവള വികസനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.
