കൊച്ചി: കേരളാ സ്റ്റേറ്റ് സിവില്‍ സപ്ളൈസ് കോര്പറേഷന് (സപ്ളൈകോ) പുതിയ അലക്കുസോപ്പ് ‘ശബരി ്രൈബറ്റ്’ വിപണിയിലിറക്കുന്നു. വെളിച്ചെണ്ണ ഉപയോഗിച്ച് നിര്‍മിച്ച ഈ സോപ്പിന് മുല്ലപ്പൂവിന്റെ സുഗന്ധമായിരിക്കും. 200ഗ്രാം ശബരി്രൈബറ്റ് സപ്ളൈകോ വില്പനശാലകളില് 19 രൂപയ്ക്ക് ലഭിക്കും. എറണാകുളം തിരുവാങ്കുളത്ത് നഗരസഭാ കെട്ടിട സമുച്ചയത്തില്‍ ഫെബ്രുവരി 29 വൈകീട്ട് 6ന് നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് ശബരി ്രൈബറ്റ് പുറത്തിറക്കും. തിരുവാങ്കുളത്തെ സൂപ്പര്മാവേലി സ്റ്റോര്‍ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ചടങ്ങിലാണ് ശബരി ്രൈബറ്റിന്റെ വിപണനോദ്ഘാടനവും സംഘടിപ്പിച്ചിട്ടുള്ളത്. ത്യപ്പൂണിത്തുറ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ചന്ദ്രികാദേവി ചടങ്ങില്‍ അദ്ധ്യക്ഷയായിരിക്കും. സപ്ളൈകോ ജനറല്‍മാനേജര്‍ കെ വേണുഗോപാല്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
