പതിനാറുകാരിയുടെ വിവാഹം തടഞ്ഞു

പത്തനംതിട്ട:  ആനയടി സ്വദേശിയായ 16 വയസുള്ള പെണ്‍കുട്ടിയെ തിരുവനന്തപുരം സ്വദേശിക്ക് വിവാഹം കഴിച്ചുകൊടുക്കാനുള്ള മാതാപിതാക്കളുടെ ശ്രമം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ തടഞ്ഞു. മാര്‍ച്ച് 26 ന് വിവാഹം നടത്താന്‍ ക്ഷണക്കത്ത് തയാറാക്കിയിരുന്നു. ശൈശവ വിവാഹ നിരോധന നിയമം 2006 അനുസരിച്ച് നടപടി സ്വീകരിക്കാന്‍ സി.ഡി.പി.ഒയ്ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ വിവാഹം നടത്താന്‍ ശ്രമിക്കുന്നത് രണ്ടു വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ജില്ലയില്‍ ശൈശവ വിവാഹം തടയുന്നതിനായുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ അബീന്‍ അറിയിച്ചു. ശൈശവ വിവാഹത്തിനുള്ള ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആറന്‍മുള മിനി സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ അറിയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *