തിരുവനന്തപുരം: ലോക ഉപഭോക്ത്യ അവകാശ ദിനമായ മാര്‍ച്ച് 15 ന് ലീഗല്‍ മെട്രോളജി സംസ്ഥാനത്ത് ബോധവത്ക്കരണ പരിപാടികള്‍ നടത്തും. മെട്രോളജി ആന്റ് ഹെല്‍ത്ത്‌കെയര്‍, ലീഗല്‍ മെട്രോളജി വകുപ്പും ഉപഭോക്ത്യ സംരക്ഷണവും നവീന സാധ്യതകള്‍, ഉപഭോക്ത്യ സംരക്ഷണ നിയമം, ലീഗല്‍ മെട്രോളജി നിയമങ്ങളും ചട്ടങ്ങളും സുരക്ഷിതമായ ഭക്ഷണം ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം എന്നീ വിഷയങ്ങളില്‍ ശില്പശാലകള്‍, ഹാള്‍ മാര്‍ക്കിംഗ് ഓഫ് ഗോള്‍ഡ് ജൂവല്ലറി എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനാ മത്സരം, ഇന്റര്‍ കോളേജിയറ്റ് ക്വിസ് മത്സരം, നാടകം എന്നീ പരിപാടികള്‍ സംഘടിപ്പിക്കും
