എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: ഒരേ പെണ്‍കുട്ടിയെ പ്രണയിച്ച രണ്ടു സുഹൃത്തുക്കളില്‍ ഒരാള്‍ സുഹൃത്തിനെ കഴുത്തറുത്തു കൊലപ്പെടുത്തി. യുവതിക്ക് ഒരാളോട് മാത്രം പ്രണയം തോന്നിയതിന്റെ ദേഷ്യത്തിലാണ് സുഹൃത്തിനെ കൊലപ്പെടുത്തിയത്.

കുംഭകോണം അവനിയാപുരത്താണു സംഭവം നടന്നത്. മയിലാടു തുറൈയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മുന്‍തസറി(20)നെയാണ് സുഹൃത്ത് കൊലപ്പെടുത്തിയത്. കായലിനു സമീപത്തായിരുന്നു മുന്‍തസറിന്റെ മൃതദേഹം കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *