ദുബായ് : കമ്ബനി ഉടമകള്‍ മുങ്ങിയത് മൂലം ഏഴു മാസമായി ശമ്ബളമില്ലാതെ കഴിയുകയാണ് 70 മലയാളികളടക്കം നാനൂറോളം പ്രവാസികള്‍. അബുദാബിയിലെ മുസഫ വ്യവസായ മേഖല 40ലെ ക്യാംപില്‍ താമസിക്കുന്ന അല്‍വസീത എമിറേറ്റ്സ് കാറ്ററിങ് സര്‍വീസസ് കമ്ബനി തൊഴിലാളികളാണ് കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇവരില്‍ വീസ കാലാവധി കഴിഞ്ഞവരും രാജിക്കത്തു കൊടുത്തവരും കമ്ബനിക്കെതിരെ കേസ് നല്കിയവരും ഉള്‍പ്പെടും. എട്ടു വര്‍ഷമായി ആയിരങ്ങള്‍ക്ക് രുചികരമായ ഭക്ഷണം ഉണ്ടാക്കിക്കൊടുത്തവരാണ് ഇന്നിപ്പോള്‍ ഭക്ഷണത്തിനുവേണ്ടി യാചിക്കുന്നത്.
കൊല്ലം മൈനാഗപ്പള്ളി സ്വദേശി ബാബു വാസുദേവന്‍ 9 വര്‍ഷമായി ഇതേ കമ്ബനിയില്‍ പൊറോട്ട മേക്കറായി ജോലി ചെയ്യുകയാണ്. വീസ കഴിഞ്ഞിട്ട് 9 മാസമായി. ഇതേ അവസ്ഥയില്‍ നിരവധി ആളുകള്‍ കഴിയുന്നുണ്ട്. ഇവര്‍ കഴിയുന്ന ക്യാമ്ബില്‍ ഇടയ്ക്ക് വൈദ്യുതി വിഛേദിച്ചപ്പോള്‍ പോലീസെത്തിയാണ് പുനഃസ്ഥാപിച്ചത്.
മാലിന്യംകുന്നുകൂടി ക്യാമ്ബ് പരിസരത്ത് ദുര്‍ഗന്ധം വമിക്കുകയാണ്. ഇത് പകര്ച്ചവ്യാധിക്കിടയാക്കുമോ എന്നാണ് തൊഴിലാളികളുടെ ഭയം. വാടക കൊടുക്കാത്തതിനാല്‍ അഞ്ചു ദിവസത്തിനകം താമസം ഒഴിയണമെന്നാണ് കെട്ടിട ഉടമകളുടെ അന്ത്യശാസനം. ഇവിടന്ന് ഇറങ്ങേണ്ടിവന്നാല്‍ എങ്ങോട്ടുപോകുമെന്ന ആശങ്കയിലാണിവര്‍.സുഹൃത്തുക്കളുടെയും സമീപവാസികളുടെയും സഹായത്താലാണ് ജീവന് നിലനിര്‍ത്തുന്നതെന്നും ഇവര്‍ പറഞ്ഞു.
