ദുബായ്: അറേബ്യന്‍ മണ്ണില്‍ പ്രവാസികള്‍ക്ക് ആരാധനക്കായി അമ്ബലമൊരുങ്ങുന്നു .അബുദാബിയില്‍ ഹൈന്ദവ ക്ഷേത്രത്തിനായി പതിനാല് ഏക്കര്‍ ഭൂമികൂടി അനുവദിച്ചു. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന മാനിച്ച് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പതിമൂന്ന് ഏക്കര്‍ സ്ഥലം അല്‍ റഹ്ബ മേഖലയില്‍ അനുവദിച്ചിരുന്നു.
ഇതിനോടുചേര്‍ന്നുള്ള 14 ഏക്കര്‍ കൂടിയാണ് വീണ്ടും കിരീടാവകാശി അനുവദിച്ചിരിക്കുന്നതെന്ന് ക്ഷേത്ര നിര്‍മാണച്ചുമതലയുള്ള പ്രസ്ഥാനമായ ബാപ്സ് സ്വാമി നാരായണ്‍ സംസ്ത ഭാരവാഹികള്‍ അറിയിച്ചു.
ഗുരുധര്‍മ പരിപാലന സമിതി പ്രതിനിധികളായ സ്വാമി ഗുരുപ്രസാദ്, മനോഹര്‍, അനില്‍, ബി.ജെ.പി. എന്‍.ആര്.ഐ. സെല്‍ പ്രതിനിധി സജീവ് പുരുഷോത്തമന്, ചന്ദ്രപ്രകാശ് എന്നിവരും ബാപ്സ് ഭാരവാഹികളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
