തിരുവനന്തപുരം: ലോകസഭയില്‍ ഇന്ന് സാമ്ബത്തികസംവരണ ബില്ല് അവതരിപ്പിക്കാനിരിക്കെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ബില്ല് പാസ്സാക്കരുതെന്ന് വി .എസ് അച്യുതാനന്ദന് ആവശ്യപ്പെടും ചെയ്തു . ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ബില്ല് നടപ്പാക്കുന്നതിന് പിന്നില്‍ എന്ന് വി .എസ് അച്യുതാനന്ദന് വ്യക്തമാക്കി . അതേ സമയം സിപിഎം ഇന്നലെ സാമ്ബത്തികസംവരണ നീക്കത്തെ സ്വാഗതം ചെയ്തതായും അറിയിച്ചു . മുഖ്യമന്ത്രി പിണറായി വിജയനും എല്‍ ഡി എഫും സാമ്ബത്തിക സംവരണം പിന്നാക്കവിഭാഗങ്ങളുടെ സംവരണാംശം കുറയ്ക്കാതെ നടപ്പാക്കുന്നത് അംഗീകരിക്കുന്നതായി അറിയിച്ചു .
