ലേഖനം വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ളത്; പ്രതികരണവുമായി സിസ്റ്റര്‍ ലൂസി

കൊച്ചി: തനിക്കെതിരെ ദീപികയില്‍ വന്ന ലേഖനം വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ളതാണെന്ന് സിസ്റ്റര്‍ ലൂസി. ലേഖനം അപലപനീയവും ഖേദകരവുമാണെന്നും കേസ് കൊടുക്കാനുള്ള സാഹചര്യം ഉണ്ടെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

സഭയ്‌ക്കെതിരെ സിസ്റ്റര്‍ ലൂസി വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് കത്തോലിക്ക സഭ മുഖപത്രത്തിലൂടെ വിമര്‍ശിച്ചത്. പേര് പരാമര്‍ശിക്കാതെയായിരുന്നു മുഖപ്രസംഗം.

വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും സമൂഹമാധ്യമളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കന്യാസ്ത്രീ സഭയെ അപഹസിച്ചെന്നും സഭയില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ക്ക് അയച്ച കത്ത് പൊതു ഇടത്തില്‍ ചര്‍ച്ചയ്ക്ക് വച്ചു കൊടുത്തെന്നും സിസ്റ്റര്‍ തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തിയെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *