സൈനിക പരേഡ് ലക്ഷ്യമാക്കി ഹൂതികളുടെ അക്രമണം; 6 പേര്‍ കൊല്ലപ്പെട്ടു

സന: യമനില്‍ ഹൂതികള്‍ നടത്തിയ അക്രമണത്തില്‍ ആറ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സൈനിക പരേഡ് ഗ്രൗണ്ട് ലക്ഷ്യം വച്ച്‌ നടത്തിയ ഡ്രോണ്‍ അക്രമണത്തില്‍ ഡ്രോണ്‍ വേദിയില്‍ പതിച്ച്‌ അറ് സൈനികര്‍ കൊല്ലപ്പെടുകയായിരുന്നു.

സൗദി ലക്ഷ്യമാക്കി യമനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാനുള്ള ശ്രമത്തിനിടെ 15 ഹൂതികള്‍ ഇന്നലെ കൊല്ലപ്പെട്ടിരുന്നു. ലഹജി പ്രവിശ്യയിലാണ് ആക്രമണം നടന്നത്. സഅദ പ്രവിശ്യയിലെ അല്‍ തയ്യാറില്‍ നിന്നാണ് സൗദി ലക്ഷ്യമാക്കി മിസൈലാക്രമണ ശ്രമം ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഡ്രോണ്‍ ആക്രമണവും.

Leave a Reply

Your email address will not be published. Required fields are marked *