കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നീക്കമെന്ന്. . .

കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്.

സ്ഥാപന ഉടമയും നടിയുമായ ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചി പനമ്ബിള്ളി നഗറിലുള്ള സ്ഥാപനത്തിന് നേരെ കഴിഞ്ഞ ഡിസംബര്‍ 15നായിരുന്നു വെടിവയ്പ്പ് നടന്നത്. ഹെല്‍മെറ്റ് കൊണ്ട് മുഖംമറച്ച്‌ ബൈക്കില്‍ എത്തിയ രണ്ടുപേരാണ് ബ്യൂട്ടിപാര്‍ലറിന് നേര്‍ക്ക് വെടിയുതിര്‍ത്തത്.

മുബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ പേരെഴുതിയ കുറിപ്പ് ഇവര്‍ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പൂജാരി തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ 25 കോടി രൂപ ആവശ്യപ്പെട്ടു ഫോണില്‍ വിളിച്ച കാര്യവും ലീന മരിയ പോള്‍ അറിയിച്ചിരുന്നു.

തുടര്‍ന്ന് ലീന മരിയയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയെങ്കിലും അധോലോക കുറ്റവാളി പണം ആവശ്യപ്പെടാന്‍ തക്ക കാരണമെന്തെന്ന് വിശദീകരണം ഉണ്ടായില്ല. തുടര്‍ന്ന് ലീനയെ വീണ്ടും വിളിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ചക്കിടെ പലവട്ടം സമയം മാറ്റി പറഞ്ഞ നടി ഇതുവരെയും ഹാജരായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *