വ്യാജ സിഡിക്ക് പിന്നില്‍ ലീഗ്: ആരോപണവുമായി കാരാട്ട് റസാഖ്

കോഴിക്കോട്: കൊടുവള്ളിയിലെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച്‌ എം.എല്‍.എ ആയിരുന്ന കാരാട്ട് റസാഖ്. വിധി അപ്രതീക്ഷിതമായിരുന്നുവെന്ന് റസാഖ് പറഞ്ഞു. അതേസമയം തന്നെ ഉന്‍മൂലനം ചെയ്യാനുള്ള മുസ്ലിം ലീഗിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് വ്യാജ സിഡിയെന്നും റസാഖ് ആരോപിച്ചു.

അതേസമയം കെ.എം ഷാജിക്കെതിരായ വിധിയും കാരാട്ട് റസാഖിനെതിരായ വിധിയും ഒരു പോലെയുള്ളതല്ലെന്ന് മന്ത്രി കെ.ടി ജലീല് പറഞ്ഞു. കാരാട്ട് റസാഖിന്റേത് സാധാരണ തെരഞ്ഞെടുപ്പ് കേസാണെങ്കില്‍ ഷാജിയുടേത് മതത്തെ ഉപയോഗിച്ച കേസാണെന്ന് ജലീല്‍ പറഞ്ഞു. വഖഫ് ട്രൈബ്യൂണലില്‍ നിഷ്പക്ഷരെയാണ് നിയമിച്ചതെന്നും ഇക്കാര്യത്തില്‍ സമസ്ത ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്യുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *