ശബരിമല കയറിയത് 51 യുവതികള്‍ ; ഏറെയും ആന്ധ്ര‌-തമിഴ‌്നാട് സ്വദേശികള്‍..പട്ടിക ഇവിടെ

മണ്ഡല–മകരവിളക്ക്‌ കാലത്ത് ശബരിമലയിലെത്തിയ 51 യുവതികളുടെ പേരും വിലാസവും തിരിച്ചറിയല്‍ രേഖകളും അടക്കമുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഈ പട്ടികയില്‍ കൂടുതല്‍ ആന്ധ്ര‌-തമിഴ‌്നാട് തെലങ്കാന സ്വദേശികളാണ് . 24 പേര്‍ തമിഴ്‌നാട്‌ സ്വദേശിനികളും 21 പേര്‍ ആന്ധ്ര യില്‍ നിന്നുള്ളവരും തെലങ്കാന(3), കര്‍ണാടക (1), ഗോവ(1), പോണ്ടിച്ചേരി(1) ഉള്‍പ്പെടെ 51 പേരാണ്‌ പട്ടികയിലുള്ളത്‌.

പേര‌്, വയസ‌്, ആധാര്‍ നമ്ബര്‍, മൊമ്ബൈല്‍ നമ്ബര്‍, വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പട്ടികയില്‍ ഉണ്ട്. മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹന്‍സരിയയാണ് സംസ്ഥാനസര്‍ക്കാരിന് വേണ്ടി ഹാജരായത്. പത്തിനും അമ്ബതിനും ഇടയില്‍ പ്രായമുള്ള ഏഴായിരം സ്ത്രീകള്‍ ദര്‍ശനത്തിനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ 51 പേര്‍ കയറിയതായി ഡിജിറ്റല്‍ തെളിവുകള്‍ അടക്കമാണ് റിപ്പോര്‍ട്ട് നല്‍കിയത് .

ശബരിമലയിലെത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും മതിയായ പൊലീസ് സംരക്ഷണം നല്‍കണമെന്ന്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. 

ശബരിമല കയറിയ ശേഷം നിരന്തരം സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പൂര്‍ണ്ണ സുരക്ഷ ആവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും സുപ്രീം കോടതിയെ സമീപിച്ചത്. ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് സംരക്ഷണം തുടരാന്‍ കോടതി നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ജസ്റ്റിസ് നാഗേശ്വര്‍ റാവു ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *