നിരാഹാര സമരത്തിന് കോടിയേരിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ ബിജെപി തുടരുന്ന നിരാഹാര സമരം എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്ന് നാളെ തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള.

സമരം അവസാനിപ്പിക്കേണ്ടത് എന്നാണെന്ന് ബി ജെ പിയും ശബരിമല കര്‍മ്മ സമിതിയും ചേര്‍ന്നു തീരുമാനിക്കുമെന്നും കുപ്രചരണങ്ങള്‍ കൊണ്ട് ബി ജെ പിയെ തകര്‍ക്കാനാകില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സമരത്തിന് കോടിയേരിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *