മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്സ്; സൈ​ന സെ​മി​യി​ല്‍

ക്വ​ലാ​ലം​പു​ര്‍: മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്സ് ബി​ഡ​ബ്ല്യു​എ​ഫ് സൂ​പ്പ​ര്‍ 500 ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌വാ​ള്‍ കു​തി​പ്പ് തു​ട​രു​ന്നു. ക്വാ​ര്‍​ട്ട​റി​ല്‍ ജ​പ്പാ​ന്‍റെ നൊ​സോ​മി ഒ​കു​ഹാ​ര​യെ സൈ​ന നേ​രി​ട്ടു​ള്ള ഗെ​യിം​മു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ചു. 21-18, 23-21 സ്കോ​റി​നാ​ണ് സൈ​ന ഒ​കു​ഹാ​ര​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഒ​കു​ഹാ​ര​ക്കെ​തി​രെ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണ് സൈ​ന​യു​ടേ​ത്. ഇ​തി​ന് മു​ന്‍​പ് ന​ട​ന്ന ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണി​ലും ഫ്ര​ഞ്ച് ഓ​പ്പ​ണി​ലും സൈ​ന ഒ​കു​ഹാ​ര​യെ ത​ക​ര്‍​ത്തി​രു​ന്നു. 48 മി​നി​റ്റ് നീ​ണ്ടു​നി​ന്ന പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് സൈ​യു​ടെ വി​ജ​യം. സെ​മി​യില്‍ സ്പെ​യി​ന്‍റെ ക​രോ​ളി​ന മാ​രി​നെ​യാ​ണ് സൈ​ന നേ​രി​ടു​ക.

Leave a Reply

Your email address will not be published. Required fields are marked *