കാമുകനുമായുള്ള ബന്ധം എതിര്‍ത്ത ഭര്‍ത്താവിനെ ചുട്ടുകൊന്നു; ഭാര്യ അറസ്റ്റില്‍

വഡോദര: ഗുജറാത്തിലെ പഞ്ച്മഹലില്‍ ഭര്‍ത്താവിനെ ഭാര്യ മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു. ഗുരുജി മനോര്‍ഭായ് താദ്വി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ ബുധിബനെ പോലീസ് അറസ്റ്റ് ചെയ്തു.

അവിഹിത ബന്ധത്ത എതിര്‍ത്തതിനാണ് താദ്വിയെ ഭാര്യ ബുദ്ധിബെന്‍ കൊലപ്പെടുത്തിയത്. ഭാര്യയുടെ കാമുകന്റെ പേരില്‍ ഇവര്‍ തമ്മില്‍ കലഹം പതിവായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകന്റെ കൂടെ പോയിരുന്നു.

മൂന്ന് മാസം മുമ്ബാണ് ബുദ്ധിബെന്‍ തിരിച്ച്‌ വന്നത്. സംഭവ ദിവസം രാത്രി ഇക്കാര്യം പറഞ്ഞ് രണ്ട് പേരും തമ്മില്‍ വാക്കേറ്റമായി. ഒടുവില്‍ ബുദ്ധിബെന്‍ ഭര്‍ത്താവിനെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.

ഗുരുതരമായ പൊള്ളലേറ്റ താദ്വിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. പിറ്റേദിവസം രാവിലെ താദ്വി മരിച്ചു. ബുദ്ധിബെന്റെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുത്തുവെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *