കളക്ടര്‍ ഇടപെട്ടു; ഇരുപക്ഷത്തെയും പുറത്താക്കി; മാന്ദാമംഗലം പള്ളി അടച്ചു

തൃശൂര്‍: ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സംഘര്‍ഷം ഉടലെടുത്ത തൃശൂര്‍ മാന്ദാമംഗലംപള്ളി കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് അടച്ചു. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇരുവിഭാഗത്തോടും പളളിയില്‍ നിന്ന് പുറത്തിറങ്ങാന്‍ കളക്ടര്‍ ടിവി അനുപമ നിര്‍ദ്ദേശിക്കുകയായിരുന്നു.

സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ രാത്രി ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയിരുന്നു. അക്രമം ഉണ്ടായ സാഹചര്യത്തിലായിരകുന്നു കളക്ടര്‍ യോഗം വിളിച്ചുചേര്‍ത്തത്.യോഗത്തില്‍ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ ഒന്നും ഉയരാത്ത സാഹചര്യത്തില്‍ നാലുമണിക്കകം പള്ളിയിയില്‍ നിന്നും പുറത്തിറങ്ങാന്‍ കളക്ടര്‍ ഇരുപക്ഷത്തോടും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് കൂട്ടരും പിന്‍മാറിയതോടെ ജില്ലാ ഭരണകൂടം പള്ളി അടച്ചു.

ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 120 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാം പ്രതി. നിരവധി വൈദികരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *