ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ സെറീന പ്രീക്വാര്‍ട്ടറില്‍; വീനസ് പുറത്ത്

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ അമേരിക്കയുടെ സെറീന വില്യംസ് പ്രീക്വാര്‍ട്ടറില്‍ കടന്നു. യുക്രയിന്‍റെ ഡയാന യാസ്ട്രീംസ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെറീന പ്രീക്വാര്‍ട്ടറില്‍ കടന്നത്. മത്സരത്തില്‍ എതിരാളിയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സെറീന പുറത്തെടുത്തത്. സ്കോര്‍: 6-2, 6-1.

ഒന്നാം സീഡ് റുമാനിയയുടെ സിമോണ ഹാലപ്പിനോട് തോറ്റാണ് വീനസ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായത്. മൂന്നാം റൗണ്ട് പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീനസ് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. സ്കോര്‍: 6-2, 6-3.

Leave a Reply

Your email address will not be published. Required fields are marked *