കണ്ണൂര്‍ : പൊലീസിനെ നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പിണറായി വിജയന്‍ എക്കാലത്തും കേരളത്തിലെ മുഖ്യമന്ത്രിയായിരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കൂടിക്കി പൊലീസ് വേട്ടയാടുന്നെന്ന് ആരോപിച്ച് കല്ല്യാശ്ശേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഏകദിന ഉപവാസ സമാപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംവിധാനത്തില്‍ പൊലീസിനെ നയിക്കേണ്ടത് ഐപിസിയും സിആര്‍പിസിയുമാണ്. അല്ലാതെ പാര്‍ട്ടി നേതാക്കളുടെ ആജ്ഞകളല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അല്ലാത്തപക്ഷം പൊലീസിനെതിരെ നമുക്ക് കോടതിയില്‍ കേസു കൊടുക്കേണ്ട സാഹചര്യമുണ്ടാകും. ആ നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
