അടിമാലി: കേബിള്‍ ടിവി നടത്തിപ്പുകാരും വൈദ്യുതിബോര്‍ഡും തമ്മിലുള്ള പ്രശ്നങ്ങള്‍ ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി എം.എം.മണി. ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ സംഘടനായ കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് സംസ്ഥാന കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആദ്ദേഹം.
കേബിള്‍ ടിവി ശൃംഖല സ്ഥാപിക്കാന്‍ പോസ്റ്റുകള്‍ നല്‍കുന്നതിന് വാടക ഇനത്തില്‍ വലിയ തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് ബോര്‍ഡ് ഉദ്യോഗസ്ഥരുടെയും കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രതിനിധികളുടെയും യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
